നെല്ലിയാമ്പത്തെ ഇരട്ട കൊലപാതകം; പ്രതി അര്‍ജുന് തൂക്കുകയര്‍

നെല്ലിയാമ്പത്തെ ഇരട്ട കൊലപാതകം; പ്രതി അര്‍ജുന് തൂക്കുകയര്‍

നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അർജുന് വധശിക്ഷ. കല്‍പ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റിട്ടയേർഡ് അധ്യാപകനായ നെല്ലിയാമ്പത്ത് പദ്മാലയത്തില്‍ കേശവൻ, ഭാര്യ പത്മാവതിയമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മാസം ഇരുപത്തിനാലിനാണ് അർജുൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2021 ജൂണ്‍ 10 ന് രാത്രി എട്ടരയോടെയാണ് അരുംകൊലകള്‍ നടന്നത്. മോഷണ ശ്രമത്തിനിടെ അർജുൻ വൃദ്ധ ദമ്പതികളെ വെട്ടുകയായിരുന്നു. കേശവൻ സംഭവസ്ഥലത്തുവച്ചും പത്മാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമായിരുന്നു മരിച്ചത്. ദമ്പതികളുടെ അയല്‍വാസിയായിരുന്നു പ്രതി.

മുംഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ദമ്പതികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ആദ്യം പോലീസിന് ലഭിച്ച വിവരം. എന്നാല്‍ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *