നെന്മാറ ഇരട്ടക്കൊല കേസ്; കുറ്റസമ്മതത്തിന് തയ്യാറല്ലെന്ന് പ്രതി ചെന്താമര

നെന്മാറ ഇരട്ടക്കൊല കേസ്; കുറ്റസമ്മതത്തിന് തയ്യാറല്ലെന്ന് പ്രതി ചെന്താമര

പാലക്കാട്‌: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മതമൊഴി നല്‍കാനായി തയാറല്ലെന്ന് പ്രതി ചെന്താമര. കുറ്റസമമ്മത മൊഴി രേഖപ്പെടുത്തുന്നതിനിടെ അഭിഭാഷകനോട് സംസാരിച്ചതിന് പിന്നാലെയാണ് നിലപാട് മാറ്റിയത്. അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞത് ചെന്താമര കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ്.

കുറ്റസമ്മതത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച്‌ ചെന്താമരയ്ക്ക് മുമ്പ് അറിയില്ലായിരുന്നുവെന്നും അക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ കുറ്റംസമ്മതിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച്‌ പാലക്കാട് സി.ജെ.എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ ഉത്തരവിട്ടത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ പാലക്കാട് സി.ജെ.എം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.

അതേസമയം, ചെന്താമരയുടെ ആദ്യ കേസിന്റെ ജാമ്യം റദ്ദാക്കി. 2019ല്‍ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ഈ കേസിലെ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്നത്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കല്‍ നടപടി.

കഴിഞ്ഞ മാസം 27 നാണ് പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കുറ്റസമ്മത മൊഴി വിചാരണയ്ക്ക് ബലം നല്‍കുമെന്ന അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടലാണ് തെറ്റിയത്. പ്രതി മൊഴി മാറ്റിയെക്കുമെന്ന ആശങ്കയും അന്വേഷണസംഘത്തിന് ഉണ്ടായിരുന്നു.

TAGS : NENMARA MURDER CASE
SUMMARY : Nenmara double murder case; Accused Chenthamara says he is not ready to confess

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *