നേപ്പാൾ ക്രിക്കറ്റ് ടീം പരിശീലനത്തിനായി ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍

നേപ്പാൾ ക്രിക്കറ്റ് ടീം പരിശീലനത്തിനായി ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍

ബെംഗളൂരു: ക്രിക്കറ്റ് മത്സരങ്ങളുടെ തയ്യാറെടുപ്പിന് വേണ്ടി നേപ്പാൾ ക്രിക്കറ്റ് ടീം രണ്ടാഴ്‌ചത്തെ പരിശീലനത്തിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പ്രെപ്പ് സീരീസിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. നേപ്പാൾ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിലും ടി-20 ലോകകപ്പിലും മിന്നുന്ന പ്രകടനമാണ് നടത്തിയത്. 2024ലെ ടി-20 ലോകകപ്പിൽ നേപ്പാൾ ടീം ദക്ഷിണാഫ്രിക്കയോട് ഒരു റണ്ണിന് തോറ്റിരുന്നു.

മറ്റ് രണ്ട് ടീമുകൾക്കും നേപ്പാള്‍ കടുത്ത മത്സരമാണ് നൽകിയത്. ഇന്ത്യയില്‍ മികച്ച പരിശീലകരും സൗകര്യങ്ങളും ഉള്ളതിനാൽ നേപ്പാള്‍ താരങ്ങള്‍ അവരുടെ കളി കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നത്. നേപ്പാളിൽ നിന്നുള്ള 15 ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യയിൽ പരിശീലനം നടത്തുന്നത്. 2026-ലെ ടി-20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ നേപ്പാൾ ടീം ആരംഭിച്ചു.

രോഹിത് പൗഡൽ (ക്യാപ്റ്റൻ), ആസിഫ് ഷെയ്ഖ്, കുശാൽ ഭൂർട്ടൽ, സോംപാൽ കാമി, ലളിത് രാജ് ബൻഷി, സൂര്യ തമാങ്, ദേവ് ഖനാൽ, ആരിഫ് ഷെയ്ഖ്, കരൺ കെ, ഗുൽഷൻ ഝാ, ദിപേന്ദ്ര സിംഗ് ഐറി, അനിൽ സാഹ്, ഭീം ഷാർക്കി, കുശാൽ മല്ല , ആകാശ് ചന്ദ്, റിജൻ ധക്കൽ, സന്ദീപ് സോറ, അർജുൻ സൗദ്, കമൽ സിംഗ് ഐറി, സാഗർ ധക്കൽ, ബഷീർ അഹമ്മദ്, സന്ദീപ് ലാമിച്ചനെ എന്നിവരാണ് ടീമിലുള്ളത്.

TAGS: SPORTS | BENGALURU CRICKET ACADEMY
SUMMARY: Nepal cricket team visit bengaluru for coaching

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *