നേപ്പാളിലേക്ക് പോയ ഇന്ത്യന്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 14 പേര്‍ മരണപെട്ടു

നേപ്പാളിലേക്ക് പോയ ഇന്ത്യന്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 14 പേര്‍ മരണപെട്ടു

ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്ക് യാത്രക്കാരുമായി പോയ സ്വകാര്യ പാസഞ്ചര്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 ഇന്ത്യക്കാര്‍ മരിക്കുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 40 ഓളം യാത്രക്കാരുമായി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബസ് തലസ്ഥാനമായ കാഠ്മണ്ഡുവിലെ ലക്ഷ്യസ്ഥാനത്ത് നിന്ന് 110 കിലോമീറ്റര്‍ അകലെ തനാഹുന്‍ ജില്ലയിലെ മര്‍സ്യാംഗ്ഡി നദിയിലേക്കാണ് മറിഞ്ഞത്.

പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുപി (ഉത്തര്‍പ്രദേശ്) FT 7623 നമ്പര്‍ പ്ലേറ്റുള്ള ബസ് നദിയിലേക്ക് മറിഞ്ഞ് നദിയുടെ തീരത്ത് കിടക്കുകയായിരുന്നുവെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

TAGS : NEPAL | ACCIDENT | BUS | DEAD
SUMMARY : Nepal-bound Indian bus overturns into river; 14 people died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *