പതിനേഴ് പുതിയ എംഎൽസിമാർ സത്യപ്രതിജ്ഞ ചെയ്തു

പതിനേഴ് പുതിയ എംഎൽസിമാർ സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 17 നിയമസഭാംഗങ്ങൾ തിങ്കളാഴ്ച കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ 11 പേരെ നിയമസഭാംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രാജ്വെറ്റ്സ്, ടീച്ചേർസ് മണ്ഡലങ്ങളിൽ നിന്ന് മൂന്ന് പേർ വീതം ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.

യതീന്ദ്ര സിദ്ധരാമയ്യ, ബൽഖീസ് ബാനു, എൻ. എസ്. ബോസരാജു (മന്ത്രി), കെ. ഗോവിന്ദരാജ് (മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ്), വസന്ത് കുമാർ, ഇവാൻ ഡിസൂസ, ജഗ്ദേവ് ഗുത്തേദാർ (എല്ലാവരും കോൺഗ്രസ്), ബിജെപിയുടെ സി.ടി. രവി, എൻ. രവികുമാർ, എം ജി. മൂളെ, ജെഡിഎസിന്റെ ടി. എൻ. ജവരായി ഗൗഡ എന്നിവർ എതിരില്ലാതെ ജൂൺ ആറിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോൺഗ്രസിൻ്റെ ചന്ദ്രശേഖർ ബസവരാജ് പാട്ടീലും രാമോജി ഗൗഡയും ബിജെപിയുടെ ധനജയ സർജിയും ഗ്രാജ്വെറ്റ്സ് മണ്ഡലങ്ങളിൽ നിന്നും, കോൺഗ്രസിൻ്റെ ഡി. ടി. ശ്രീനിവാസയും ടീച്ചേർസ് മണ്ഡലങ്ങളിൽ നിന്ന് ജെഡിഎസിന്റെ എസ്.എൽ. ഭോജഗൗഡ, കെ. വിവേകാനന്ദൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, മുഖ്യമന്ത്രി സിദ്ധരാമയ്യ, നിയമ പാർലമെൻ്ററി കാര്യ മന്ത്രി എച്ച്‌.കെ. പാട്ടീൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: KARNATAKA| OATH| MLC
SUMMARY: Newly seventeen mlcs took oath in karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *