റോഡിലെ കുഴികൾ; പരാതി നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി

റോഡിലെ കുഴികൾ; പരാതി നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി

ബെംഗളൂരു: റോഡിലെ കുഴികൾ സംബന്ധിച്ചുള്ള പരാതികൾ നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി. റോഡ് അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കുന്നതിനും സമയബന്ധിതമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുമായാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തസ്ഹർ ഗിരിനാഥ് പറഞ്ഞു.

ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ.ശിവകുമാർ റോഡ് പോട്ട് ഹോൾ അറ്റൻഷൻ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. നിലവിൽ ബെംഗളൂരു റോഡിലെ കുഴികളിൽ 96 ശതമാനവും നികത്തിയതായി ശിവകുമാർ പറഞ്ഞു.

ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ബിബിഎംപി പരിധിയിലെ 16,202 റോഡുകളിൽ കുഴികൾ കണ്ടെത്തി. ഇതിൽ 15,686 (96 ശതമാനം) കുഴികൾ നികത്തിയിട്ടുണ്ടെന്നും അതിൽ 516 എണ്ണം ഇനിയും നന്നാക്കാനുണ്ടെന്നും ശിവകുമാർ പറഞ്ഞു. ബെംഗളുരുവിൽ ഏകദേശം 12,878 കിലോമീറ്റർ റോഡ് ശൃംഖലയുണ്ട്.1,344.84 കിലോമീറ്റർ ആർട്ടീരിയൽ, സബ് ആർട്ടീരിയൽ റോഡുകളും 11,533.16 കിലോമീറ്റർ സോണൽ റോഡുകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. ബെസ്‌കോം കേബിളുകൾ, ജലവിതരണ, ഡ്രെയിനേജ് പൈപ്പുകൾ, ഗെയിൽ ഗ്യാസ് ലൈനുകൾ, കെപിടിസിഎൽ ഉയർന്ന ശേഷിയുള്ള കേബിളുകൾ, ഒഎഫ്‌സി കേബിളുകൾ എന്നിവ സ്ഥാപിക്കുന്നത് കാരണം ഈ റോഡുകൾക്ക് പലപ്പോഴും കേടുപാടുകൾ സംഭവിക്കുന്നു.

ഇതാണ് പതിവായി കുഴികൾ രൂപപ്പെടുന്നതിന് കാരണമാകുന്നത്. കുഴികൾ തിരിച്ചറിയുന്നതിനും നന്നാക്കുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും സുതാര്യമാക്കുന്നതിനാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | POTHOLES
SUMMARY: Road Pothole Attention’: Bengaluru gets a new app for reporting potholes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *