മലയാളം മിഷൻ പഠന കേന്ദ്രത്തിൽ പുതിയ ബാച്ച്

മലയാളം മിഷൻ പഠന കേന്ദ്രത്തിൽ പുതിയ ബാച്ച്

ബെംഗളൂരു: പ്രവാസികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പഠനപദ്ധതിയായ മലയാളം മിഷന്റെ രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ചർച്ച് പഠന കേന്ദ്രത്തിൽ പുതിയ കണിക്കൊന്ന ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും വൈകിട്ട് 5 മണിയ്ക്കാണ് ക്ലാസുകൾ നടത്തപ്പെടുക. രാജരാജേശ്വരി നഗർ, ഉത്തരഹള്ളി , കേങ്കേരി എന്നിവിടങ്ങളിലുള്ള സ്കൂളുകളില്‍ ഒന്ന് രണ്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രവേശനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പഠനകേന്ദ്രം കോര്‍ഡിനേറ്റർ ജോമി തെങ്ങനാട്ടുമായി ബന്ധപ്പെടുക. ഫോൺ :  98861 90241
<br>
TAGS :MALAYALAM MISSION
SUMMARY : New batch starts at Malayalam Mission Study Centre

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *