ബെംഗളൂരു – ചെന്നൈ ഹൈവേയിലെ ആറ് വരി എലിവേറ്റഡ് കോറിഡോർ ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു – ചെന്നൈ ഹൈവേയിലെ ആറ് വരി എലിവേറ്റഡ് കോറിഡോർ ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: ബെംഗളൂരു – ചെന്നൈ ഹൈവേയിൽ (എൻഎച്ച് 44) തിരുപ്പത്തൂരിലെ അമ്പൂർ ടൗണിൽ പുതുതായി നിർമ്മിച്ച ആറ് വരി എലിവേറ്റഡ് കോറിഡോർ ഗതാഗതത്തിനായി തുറന്നു. എൻഎച്ച്എഐയുടെ പേരിൽ ഇന്ററൈസ് സ്വകാര്യ ഇൻഫ്രാസ്ട്രക്ചർ സ്ഥാപനം നിർമ്മിച്ച 1.5 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് കോറിഡോർ ആണിത്. ഹൈവേയിലെ ഗതാഗതത്തെ തടസ്സപ്പെടുത്താതെ പ്രാദേശിക ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് പാതയുടെ സവിശേഷത.

ഹൈവേയിൽ രാജീവ് ഗാന്ധി പ്രതിമയ്ക്കും ഒആർആർ തിയേറ്ററിനും ഇടയിൽ 135 കോടി ചെലവിൽ നിർമ്മിച്ചതാണ് കോറിഡോർ. റെസിഡൻഷ്യൽ കോളനികളാണ് പാതയുടെ ഒരു വശത്ത്. ബസ് ടെർമിനസ്, സർക്കാർ ആശുപത്രികൾ, സ്കൂളുകൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, മാർക്കറ്റ് തുടങ്ങിയ പൊതു സൗകര്യങ്ങൾ എതിർവശത്തുണ്ട്. പുതിയ ഇടനാഴി 1,450 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട് (മെയിൻ കാരിയേജ് വേ). ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവയുടെ സഞ്ചാരം സുഗമമാക്കുന്നതിനായി 8 മീറ്റർ വീതിയുള്ള സർവീസ് റോഡുകൾ നിർമ്മിച്ചിട്ടുണ്ട്.

TAGS: BENGALURU | CHENNAI
SUMMARY: NHAI opens new elevated corridor on Chennai – Bengaluru Highway in Ambur for traffic

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *