ഐടി ജീവനക്കാർക്ക് ഇനി സുഖയാത്ര; സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ സൗജന്യ ഇ-ബസ് സർവീസ്

ഐടി ജീവനക്കാർക്ക് ഇനി സുഖയാത്ര; സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ സൗജന്യ ഇ-ബസ് സർവീസ്

ബെംഗളൂരു: സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ സൗജന്യ ഇ-ബസ് സർവീസ് ആരംഭിച്ചു. ഇലക്ട്രോണിക് സിറ്റിയിലുള്ള ഐടി ജീവനക്കാർക്ക് മാത്രമാണ് സർവീസ്. ബിഎംടിസി ഇലക്ട്രോണിക്‌സ് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റിയുമായി (എൽസിറ്റ) സഹകരിച്ചാണ് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്.

സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ യാത്രകൾ പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതിയെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. എൽസിറ്റ ബസുകൾ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനിൽ നിന്ന് രാവിലെ 7.45, 8.45, 9.10, 9.30 എന്നിവയ്ക്ക് പുറപ്പെടും. തിരിച്ചുള്ള സർവീസുകൾ വൈകുന്നേരം 4.45, 5.30, ആറ് മണി എന്നീ സമയങ്ങളിൽ പുറപ്പെടും.

2021-ൽ, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചപ്പോൾ എൽസിറ്റ നാല് സൗജന്യ ഫീഡർ ബസുകൾ അവതരിപ്പിച്ചിരുന്നു. പ്രതിദിനം 150-180 യാത്രക്കാരാണ് ഈ ബസുകൾ ഉപയോഗിക്കുന്നത്. ബിഎംടിസി ഇലക്ട്രിക് ബസ് കൂടി വരുന്നതോടെ പ്രതിദിനം 300 യാത്രക്കാരായി വർധിക്കുമെന്ന് ബിഎംടിസി അറിയിച്ചു.

TAGS: BENGALURU | BMTC
SUMMARY: Now Bengaluru IT employees can travel from Silk Institute metro to Electronics City for free

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *