ജിയോ സിനിമയും ഡിസ്നി +ഹോട്ട്സ്റ്റാറും ലയിച്ചു; ഇനി ജിയോഹോട്ട്സ്റ്റാർ

ജിയോ സിനിമയും ഡിസ്നി +ഹോട്ട്സ്റ്റാറും ലയിച്ചു; ഇനി ജിയോഹോട്ട്സ്റ്റാർ

ജിയോ സിനിമയും ഡിസ്നി +ഹോട്ട്സ്റ്റാറും ലയിച്ചു. ഇനിമുതൽ ജിയോഹോട്ട്സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോം ലഭ്യമാകും. ജിയോസിനിമയിലും ഡിസ്നി+ഹോട്ട്സ്റ്റാറിലും ലഭിച്ചിരുന്ന എല്ലാ കണ്ടന്റുകളും ഇനിമുതൽ ജിയോ ഹോട്ട്സ്റ്റാറിലും ലഭ്യമാകും. പത്തോളം ഭാഷകളിൽ ഉള്ളടക്കങ്ങൾ നൽകുന്ന ഒടിടി പ്ലാറ്റ്ഫോമാണിത്. നിലവിൽ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമാണിത്. സിനിമകളും സീരിയലുകളും ഷോകളും ഇത്തരത്തിൽ പ്രിമിയം നിരക്ക് കൊടുക്കാതെ ലഭ്യമാകും. എന്നാൽ പരസ്യങ്ങൾ തുടർച്ചയായി കാണേണ്ടി വരും.

നിലവിൽ പുതിയ ഒടിടിയിൽ രണ്ടുതരം സബ്സ്ക്രിപ്ഷനാണ് അവതരിപ്പിക്കുന്നത്. സൂപ്പർ, പ്രീമിയം എന്നീ രണ്ടുവ്യത്യസ്ത പ്ലാനുകൾ ലഭ്യമാണ്. സൂപ്പർ പ്ലാൻ സ്വീകരിക്കുന്നവർക്ക് പ്രീമിയം കണ്ടന്റുൾപ്പടെ ആക്സസ് ലഭിക്കും. എന്നാൽ കണ്ടന്റ് സ്ട്രീം ചെയ്യുന്നതിനിടെ പരസ്യം വരും.

പ്രീമിയം പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് എല്ലാ കണ്ടന്റുകളും പരസ്യമില്ലാതെ ആസ്വദിക്കാം. സൂപ്പർ പ്ലാനിന് മൂന്ന് മാസത്തേക്ക് 299 രൂപയാണ് ഈടാക്കുക. ഒരു വർഷത്തേക്ക് 899 രൂപയാണ് നിരക്ക്. പ്രീമിയം പ്ലാൻ ആണെങ്കിൽ ഒരു മാസത്തേക്ക് 299 രൂപയാണ്. മൂന്ന് മാസത്തേക്ക് 499 രൂപയും ഒരു വർഷത്തേക്ക് 1,499 രൂപയും ഈടാക്കും.

TAGS: JIOHOTSTAR
SUMMARY: JioHotstar, New streaming platform merging Jio Cinema and Disney+ Hotstar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *