മെട്രോ യാത്രക്കാർക്കായി പുതിയ പാർക്കിംഗ് നയം നിർദേശിച്ച് ബിഎംആർസിഎൽ

മെട്രോ യാത്രക്കാർക്കായി പുതിയ പാർക്കിംഗ് നയം നിർദേശിച്ച് ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ യാത്രക്കാർക്കായി പുതിയ പാർക്കിംഗ് നയം നിർദേശിച്ച് ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് മാനേജ്മെൻ്റ് മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് മുൻഗണന നൽകുന്നതിനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്. മെട്രോ ട്രാവൽ കാർഡുകളെ സ്റ്റേഷൻ പാർക്കിംഗ് ചാർജുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നയം. മെട്രോ കാർഡ് ഇല്ലാതെ പാർക്ക് ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

മെട്രോ ഇതര യാത്രക്കാർ സ്‌റ്റേഷൻ പാർക്കിംഗ് സ്‌പേസുകൾ ഉപയോഗിക്കുന്നതിനായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. മെട്രോ ഉപയോക്താക്കൾക്ക് സ്റ്റേഷൻ പാർക്കിംഗ് പരിമിതപ്പെടുത്തുന്നതിലൂടെ, പൊതുഗതാഗതം ഉപയോഗിക്കാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കാനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും നയം നിർദ്ദേശിക്കുന്നുണ്ട്. നയത്തെ കുറിച്ച് ഒക്ടോബർ 18 വരെ പൊതുജനങ്ങൾക്ക് ബിഎംആർസിഎല്ലിനെ അഭിപ്രായങ്ങൾ അറിയിക്കാം.

പരിമിതമായ പാർക്കിംഗ് സ്ഥലമുള്ള സ്റ്റേഷനുകൾക്ക് ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ സമീപത്തെ ബിസിനസ്സുകളുമായി സഹകരിക്കാൻ അനുവാദമുണ്ട്. നമ്മ മെട്രോ ആപ്പ് വഴിയുള്ള തത്സമയ പാർക്കിംഗ് ലഭ്യത അപ്‌ഡേറ്റുകളും സ്റ്റേഷനുകളിലെ എൽഇഡി ഡിസ്‌പ്ലേകളും പോലുള്ള സ്മാർട്ട് സാങ്കേതികവിദ്യയുടെ ഉപയോഗവും നയം നിർദേശിക്കുന്നുണ്ട്.

TAGS: BENGALURU | NAMMA METRO
SUMMARY: New parking policy soon for metro users

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *