നെടുമ്പാശ്ശേരി എയർപോർട്ടിന് അടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ; ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും

നെടുമ്പാശ്ശേരി എയർപോർട്ടിന് അടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ; ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും

ആലുവ: നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തോ​ട് ചേ​ർ​ന്ന് റെയിൽവേ സ്റ്റേഷൻ വരുന്നു. ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആണ് ഇവിടെ നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ സ്ഥ​ല​ത്താ​യി​രി​ക്കും നി​ർ​മാ​ണം നടക്കുക. റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ​ക്ക് ദ​ക്ഷി​ണ റെ​യി​ൽ​വേ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

2010ൽ വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ പണിയാൻ തറക്കല്ലിട്ടിരുന്നുവെങ്കിലും നിർമ്മാണം പക്ഷേ മുന്നോട്ടു പോയില്ല. കഴിഞ്ഞതവണ കേന്ദ്ര റെയിൽവേ മന്ത്രി സന്ദർശനം നടത്തിയപ്പോൾ ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ചൂണ്ടിക്കാണിച്ചു. നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ പണിയണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയും കത്ത് നൽകിയിരുന്നു. തുടർന്നാണ് കേന്ദ്രത്തിന്റെ ഇടപെടൽ.

19 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. ഹാൾട്ട് സ്റ്റേഷൻ മാതൃകയിൽ ഒരു വർഷത്തിനകം റെയിൽവേ സ്റ്റേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. രണ്ട് പ്ലാറ്റ്ഫോമുകൾ. വന്ദേ ഭാരതിനും ഇന്റർ സിറ്റി ട്രെയിനുകൾക്കും സ്റ്റോപ്പ് ഉണ്ടാകും.  നിലവില്‍ ട്രെ​യി​ൻ മാ​ർ​ഗം വ​രു​ന്ന​വ​ർ ആ​ലു​വ​യി​ലോ അ​ങ്ക​മാ​ലി​യി​ലോ ഇ​റ​ങ്ങി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് റോ​ഡ് മാ​ർ​ഗ​മാ​ണ് എ​ത്തു​ന്ന​ത്.
<BR>
TAGS : KOCHI AIRPORT
SUMMARY : New railway station near Nedumbassery Airport; to be completed within a year

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *