പുതിയ റെക്കോർഡ് 62 മണിക്കൂർ; ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സുനിത വില്യംസ്

പുതിയ റെക്കോർഡ് 62 മണിക്കൂർ; ബഹിരാകാശ നടത്തത്തിൽ ചരിത്രം കുറിച്ച് സുനിത വില്യംസ്

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ചരിത്ര നേട്ടവുമായി സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡാണ് സുനിത സ്വന്തമാക്കിയിരിക്കുന്നത്. സ‌ഹയാത്രികനായ യൂജിൻ ബുച്ച് വിൽമോറും സുനിതയ്ക്കൊപ്പമുണ്ടായിരുന്നു. ഒമ്പത് ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറും ആറ് മിനിട്ടുമാണ് സുനിത ബഹിരാകാശത്ത് നടന്നത്. സ്റ്റാര്‍ലൈനര്‍ തകരാറായതുമൂലം ബഹിരാകാശത്തു നിന്നും ഭൂമിയിലേയ്ക്കുള്ള മടക്കം നീട്ടിവെക്കുകയായിരുന്നു.

നാസയുടെ പെഗ്ഗി വിൻസ്റ്റണിന്റെ നിലവിലെ റെക്കോർഡാണ് സുനിത മറികടന്നത്. പത്ത് ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്.

രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകാനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരന്‍ ശുഭാന്‍ഷു ശുക്ലയുടെ യാത്ര ഈ വര്‍ഷം ജൂണില്‍ നടക്കും. അമേരിക്കന്‍ സ്വകാര്യ കമ്പനി ആക്‌സിയം സ്‌പേസുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ശുഭാന്‍ഷുവിന്റെ യാത്ര. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാന്‍ഷുവടക്കം നാല് പേരെയാണ് കൊണ്ടുപോകുന്നത്.

അതേ സമയം, മാസങ്ങളോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽകുടുങ്ങിക്കിടക്കുന്ന കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസിനെയും, യൂജിൻ ബുച്ച് വിൽമോറിനെയും നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് നാസ അറിയിച്ചിട്ടുണ്ട്. ഇരുവരെയും തിരികെ എത്തിക്കാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മസ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
<BR>
TAGS : SUNITA WILLIAMS | SPACEWALK | NASA
SUMMARY : New record of 62 hours; Sunita Williams creates history in spacewalk

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *