വിമാനയാത്ര ഇനി പഴയത് പോലല്ല; ഹാന്‍ഡ് ബാഗേജ് നിയമത്തില്‍ ജനുവരി മുതൽ പുതിയ നിയന്ത്രണങ്ങൾ

വിമാനയാത്ര ഇനി പഴയത് പോലല്ല; ഹാന്‍ഡ് ബാഗേജ് നിയമത്തില്‍ ജനുവരി മുതൽ പുതിയ നിയന്ത്രണങ്ങൾ

ന്യൂഡല്‍ഹി: വിമാനയാത്രയില്‍ ഇനി പഴയത് പോലെ ഒന്നിലധികം ബാഗുകള്‍ വിമാനത്തിനകത്തേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ല. ഹാന്‍ഡ് ബാഗേജ് നിയമത്തില്‍ ജനുവരി ഒന്നുമുതല്‍ പുതിയ മാനദന്ധങ്ങള്‍ നിലവില്‍ വരും. വലുതോ ചെറുതോ ആയിക്കോട്ടെ ഇനി മുതല്‍ ഒരു ബാഗ് മാത്രമേ നിങ്ങള്‍ക്ക് വിമാനത്തിനുളളിലേക്ക് കയ്യില്‍ കൊണ്ട് പോകാന്‍ സാധിക്കുകയുളളൂ. അ​ധി​ക ഭാ​ര​ത്തി​നും വ​ലി​പ്പ​ത്തി​നും കൂ​ടു​ത​ൽ പ​ണം ന​ൽ​കേ​ണ്ടി​വ​രും.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് പുതിയ നി​യ​ന്ത്ര​ണ​മെ​ന്ന് ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി (ബി.​സി.​എ.​എ​സ്). അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒരു ബാഗ്, 7 കിലോ

ബിസിഎഎസിന്റെ പുതിയ നിയമപ്രകാരം യാത്രക്കാര്‍ക്ക് വിമാനത്തിനുളളില്‍ ഒരു ബാഗ് മാത്രമേ കയ്യില്‍ വെക്കാന്‍ പാടുളളൂ. ഈ ബാഗിന്റെ ഭാരം 7 കിലോയില്‍ കൂടാനും പാടില്ല. മറ്റുളള എല്ലാ ബാഗുകളും ചെക്ക് ഇന്‍ ചെയ്യേണ്ടതുണ്ട്. ആഭ്യന്തര യാത്രകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.

ബാ​ഗി​ന്റെ വ​ലു​പ്പം: ക്യാ​ബി​ൻ ബാ​ഗി​ന്റെ പ​ര​മാ​വ​ധി വ​ലു​പ്പം 55 സെൻറി മീ​റ്റ​റി​ൽ കൂ​ട​രു​ത്. നീ​ളം 40 സെൻറീ മീ​റ്റ​ർ, വീ​തി 20 സെ​ന്റീ മീ​റ്റ​ർ.

അ​ധി​ക ബാ​ഗേ​ജി​നു​ള്ള സ​ർ​ചാ​ർ​ജ്: യാ​ത്ര​ക്കാ​ര​ന്റെ കൈ​വ​ശ​മു​ള്ള ക്യാ​ബി​ൻ ബാ​ഗി​ന്റെ വ​ലു​പ്പ​മോ ഭാ​ര​മോ പ​രി​ധി ക​വി​ഞ്ഞാ​ൽ അ​ധി​ക ബാ​ഗേ​ജ് ചാ​ർ​ജ് ഈ​ടാ​ക്കും.

മേ​യ് ര​ണ്ടി​ന് മു​മ്പ് വാ​ങ്ങി​യ ടി​ക്ക​റ്റു​ക​ൾ​ക്ക് പ​ഴ​യ ബാ​ഗേ​ജ് ന​യ​മാ​ണ് ബാ​ധ​കം. ഇ​ത​നു​സ​രി​ച്ച് എ​ക്ക​ണോ​മി ക്ലാ​സി​ൽ എ​ട്ടു​കി​ലോ​വ​രെ കൈ​വ​ശം വെ​ക്കാം. പ്രീ​മി​യം ഇ​ക്കോ​ണ​മി​യി​ൽ 10 കി.​ഗ്രാം, ഫ​സ്റ്റ്/​ബി​സി​ന​സ്: 12 കി.​ഗ്രാം.
<BR>
TAGS : AIR TRAVEL | BAGGAGE RULES
SUMMARY : New restrictions on hand baggage rules from January

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *