ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കൂടുതൽ ടോൾ പ്ലാസകൾ സ്ഥാപിക്കും

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കൂടുതൽ ടോൾ പ്ലാസകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കൂടുതൽ ടോൾ പ്ലാസകൾ സ്ഥാപിക്കുമെന്ന് സാധ്യത നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേയിൽ 711 കോടി രൂപ ചെലവിലാണ് അധിക ടോൾ പ്ലാസകൾ നിർമിക്കുക.

നിലവിൽ മൈസൂരു മണിപ്പാൽ ഹോസ്പിറ്റൽ-ഔട്ടർ റിംഗ് റോഡ് ജംഗ്ഷനു സമീപത്താണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ശ്രീരംഗപട്ടണം, മാണ്ഡ്യ, മദ്ദൂർ, ചന്നപട്ടണ, രാമനഗര, ബിഡദി എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങൾക്ക് സമീപം വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിനും ഗതാഗതക്കുരുക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

ബെംഗളൂരു-മൈസൂരു ഹൈവേയിൽ നിലവിൽ 28 എൻട്രി, എക്സിറ്റ് പോയിന്റുകളാണുള്ളത്. കൂടുതൽ ടോൾ പ്ലാസ സ്ഥാപിക്കുകയാണെങ്കിൽ, വാഹനമോടിക്കുന്നവർക്ക് ഹൈവേ ഉപയോഗിക്കാനും, സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകാനും അവസരമുണ്ടാകുമെന്ന് എൻഎച്ച്എഐ അധികൃതർ പറഞ്ഞു.

പദ്ധതിയിൽ ശ്രീരംഗപട്ടണത്തിന് സമീപം പുതിയ അണ്ടർപാസിൻ്റെ നിർമ്മാണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈവേ ശാസ്ത്രീയമായി രൂപകല്പന ചെയ്തതാണെന്നും ഡ്രെയിനേജ് സൗകര്യം ഒരുക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പുതിയ പദ്ധതിയിലൂടെ പരിഹരിക്കുമെന്നും എൻഎച്ച്എഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

TAGS: BENGALURU | TOLL PLAZA
SUMMARY: Additional toll plazas to come up at Bengaluru-Mysuru Highway

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *