മെട്രോ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിൻ ഉടൻ

മെട്രോ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിൻ ഉടൻ

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിൽ സർവീസ് നടത്താനുള്ള പുതിയ ട്രെയിൻ ഉടൻ എത്തും. യെല്ലോ ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ ആണിത്. ട്രെയിനിനുള്ള മൂന്ന് കോച്ചുകൾ കൊൽക്കത്തയിലെ ടിറ്റാഗഡ് ഫാക്ടറിയിൽ നിന്ന് കയറ്റിയയച്ചു. ബാക്കി മൂന്നു കോച്ചുകൾ വെള്ളിയാഴ്ച കയറ്റി അയയ്ക്കും. മെയ് 10നും 15നും ഇടയിൽ മൂന്ന് കോച്ചുകൾ ബെംഗളൂരുവിൽ എത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

മൂന്ന് പുതിയ ട്രെയിനുകൾ കമ്മീഷൻ ചെയ്ത് യെല്ലോ ലൈൻ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. 6990 കോടി രൂപ ചെലവഴിച്ച് ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ 19.15 കിലോമീറ്റർ നീളത്തിലാണ് യെല്ലോ ലൈൻ നിർമിച്ചത്. ഭൂമിയേറ്റെടുക്കലിന് മാത്രം 1843 കോടി രൂപയാണ് ചെലവഴിച്ചത്. ഒരു കിലോമീറ്റർ പാത നിർമിക്കാൻ 360 കോടി രൂപയാണ് ബിഎംആർസിഎല്ലിന് ചെലവായത്. ഇലക്ട്രോണിക് സിറ്റിയിലൂടെയാണ് പാത കടന്നുപോകുന്നത്. ആകെ 16 സ്റ്റേഷനുകളുള്ള യെല്ലോ ലൈൻ, ആർവി റോഡ് സ്റ്റേഷനിൽ ഗ്രീൻ ലൈനുമായും ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനിൽ പിങ്ക് ലൈനുമായും ബന്ധിപ്പിക്കും.

TAGS: BENGALURU | NAMMA METRO
SUMMARY: New train set to metro yellow line soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *