പൗരകർമ്മികർക്ക് ഇനി മുതൽ പുതിയ യൂണിഫോം

പൗരകർമ്മികർക്ക് ഇനി മുതൽ പുതിയ യൂണിഫോം

ബെംഗളൂരു: പൗരകർമ്മികരുടെ യൂണിഫോമിൽ അടിമുടി മാറ്റവുമായി ബിബിഎംപി. മുൻകാല പച്ച-ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് മാറ്റുന്നത്. സ്വാതന്ത്ര്യദിനം മുതൽ നീല നിറത്തിലുള്ള യൂണിഫോമാണ് പൗരകർമ്മികർക്ക് ബിബിഎംപി അനുവദിച്ചിട്ടുള്ളത്. തൊഴിലാളികൾ പുതിയ യൂണിഫോം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡ്രസ് കോഡ് നടപ്പാക്കാൻ ബിബിഎംപി തീരുമാനിച്ചത്. 18,000 പൗരകർമികരാണ് പാലികെയുള്ളത്.

സിവിൽ സർവീസുകാരുമായി കൂടിയാലോചിച്ച് രൂപകൽപന ചെയ്ത പുതിയ യൂണിഫോം, ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ബിബിഎംപിയുടെ ഏകോപിത ശ്രമമാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. പദ്ധതിക്കായി 7.3 കോടി രൂപ ബജറ്റിൽ വകയിരുത്തി.

ഒരു ബ്ലൗസ്, തൊപ്പി, സ്വെറ്റർ, ഏപ്രൺ, രണ്ട് സാരികൾ എന്നിവയടങ്ങുന്ന സെറ്റ് ആണ് പൗരകർമ്മികയ്ക്ക് വിതരണം ചെയ്യുക. പുരുഷ തൊഴിലാളികൾക്ക് രണ്ട് സെറ്റ് ട്രാക്ക് പാൻ്റും ടി-ഷർട്ടും ഒരു തൊപ്പിയും നൽകുമാണ് അനുവദിച്ചിട്ടുള്ളത്. 6,000 യൂണിഫോമുകൾ ഇതിനകം എത്തിച്ചു. ബാക്കിയുള്ളവ കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് നവംബർ ഒന്നിന് കൈമാറുമെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു.

TAGS: BENGALURU | BBMP
SUMMARY: Pourakarmikas to wear new blue uniforms

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *