യാത്രക്കാരിയുടെ മുടിയില്‍ പേന്‍; വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരിയുടെ മുടിയില്‍ പേന്‍; വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂയോർക്ക്: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്സില്‍ അടിയന്തരമായി ലാന്‍ഡ് ചെയതത്.

ജൂണ്‍ 15-നായിരുന്നു സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 2201 ആണ് ഫിനിക്സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. യാത്രക്കാര്‍ പരിഭ്രാന്തരല്ലായിരുന്നു. ഭയപ്പെടും വിധം അവിടെ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ വിമാനം ലാന്‍ഡ് ചെയ്തു.

വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഒരു യാത്രക്കാരി ചാടിയെഴുന്നേറ്റ് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ഓടിതയായും ജുഡെല്‍സണ്‍ വിഡിയോയില്‍ പറഞ്ഞു. എന്താണ് സംഭവമെന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും മനസിലായില്ല. ചില യാത്രക്കാര്‍ പരസ്പരം സംസാരിക്കുന്നത് കേട്ടപ്പോഴാണ് മനസിലായതെന്നും ജുഡെല്‍സണ്‍ പറഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ തലമുടിയിഴകളില്‍ പേനുകള്‍ ഉള്ളതായി രണ്ട് യാത്രക്കാര്‍ കാണുകയും അവര്‍ ഇക്കാര്യം വിമാനത്തിലെ ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തത്.

TAGS : NEWYORK | FLIGHT
SUMMARY : Lice in passenger’s hair; The plane made an emergency landing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *