മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

പാലക്കാട്‌: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം. എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ 85 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ദമ്പതികള്‍ക്ക് ഇരട്ടകുട്ടികളാണ്.

രാവിലെ മുലപ്പാല്‍കൊടുത്ത് കുഞ്ഞിനെ ഉറക്കികിടത്തിയിരുന്നു. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ഞിനെ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

TAGS : PALAKKAD
SUMMARY : Newborn baby dies after breast milk gets stuck in throat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *