നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൊസ്‌കോട്ടിലെ അമനിക്കരെയ്ക്ക് സമീപമാണ് കനത്ത മഴയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. നാട്ടുകാർ കുഞ്ഞിനെ കണ്ടയുടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വസ്ത്രങ്ങളിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. മഴയത്ത് കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. പോലീസ് ഉടൻ കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ചികിത്സകൾ നൽകി. വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെത്തി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തു. സംഭവത്തിൽ ഹൊസ്‌കോട്ടേ പോലീസ് കേസെടുത്തു.

TAGS: KARNATAKA | BABY FOUND ABANDONED
SUMMARY: Newborn baby found abandoned on road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *