ബെംഗളൂരുവിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരുവിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന. 2021 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെയുള്ള മോട്ടോർ വാഹന രജിസ്ട്രേഷൻ കണക്കുകൾ പ്രകാരം, ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തത് 1.2 കോടി വാഹനങ്ങൾ. 2021 മാർച്ച് വരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു കോടിയിലധികം വാഹനങ്ങളാണ് ബെംഗളൂരുവിൽ വർധിച്ചിരിക്കുന്നത്. കർണാടകയിലുടനീളം 2025 ഫെബ്രുവരി വരെ 3.3 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021 മാർച്ച് വരെ ഇത് 2.7 കോടി ആയിരുന്നു.

ഗതാഗത വകുപ്പിൻ്റെ ഏറ്റവും പുതിയ രേഖകൾ പ്രകാരം, ബെംഗളൂരുവിലെ റോഡുകളിൽ ഇരുചക്രവാഹനങ്ങൾക്ക് തന്നെയാണ് അപ്രമാദിത്വം. 2025 ഫെബ്രുവരി വരെ ബെംഗളൂരുവിൽ 82.4 ലക്ഷം ഇരുചക്രവാഹനങ്ങൾ രജിസ്റ്റർ ചെയ്തു. 2021 മാർച്ചു വരെ 66.7 ലക്ഷം ഇരുചക്രവാഹനങ്ങൾ ആയിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 2021 മാർച്ച് വരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരുവിലെ ഇരുചക്രവാഹനങ്ങളുടെ എണ്ണത്തിൽ 23.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം ഫെബ്രുവരി വരെ 2.3 കോടി ഇരുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിർമാണ ഉപകരണ വാഹനങ്ങളുടെ എണ്ണത്തിലും വൻ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 മാർച്ച് വരെ 4816 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2025 ഫെബ്രുവരി വരെ രജിസ്റ്റർ ചെയ്തത് 21495 വാഹനങ്ങളാണ് പുതിയതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

TAGS: BENGALURU | VEHICLES
SUMMARY: Newly registered vehicles high in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *