പനിയെ തുടര്‍ന്ന് വിവാഹദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു ചികിത്സയിലിരിക്കെ മരിച്ചു

പനിയെ തുടര്‍ന്ന് വിവാഹദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു ചികിത്സയിലിരിക്കെ മരിച്ചു

വയനാട്: പനി ബാധിച്ച്‌ ചികില്‍സയിലായിരുന്ന നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് സ്വദേശിനി ഷഹാന(21)യാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ 11നാണ് വൈത്തിരി സ്വദേശി അര്‍ഷാദുമായി നികാഹ് കഴിഞ്ഞത്.

വിവാഹത്തിനു മുമ്പ് ചെറിയ പനിയും മറ്റുമുണ്ടായിരുന്ന ഷഹാനയെ ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സയിലിരിക്കെ യുവതി മരണപ്പെട്ടു. അഞ്ചുകുന്ന് കവുങ്ങത്തൊടി മമ്മുട്ടി-ജുബൈരിയ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഷിബ്ലി ഷെരീഫ്, ഷാഫിഹ ഷെറിൻ.

TAGS : WAYANAD | FEVER | DEAD
SUMMARY : The newlywed died while undergoing treatment due to fever

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *