ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം വിവർത്തന സാഹിത്യത്തിനുളള ഈ വർഷത്തെ കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയ കെ. കെ. ഗംഗാധരനെ അനുമോദിക്കുന്നു. മെയ് 19 ഞായറാഴ്ച രാവിലെ 10.30 ന് കാരുണ്യ ബെംഗളൂരു ഹാളിലാണ് പരിപാടി. ചടങ്ങിന് അനുബന്ധമായി ‘വിവർത്തനത്തിന്റെ വർത്തമാനം’ എന്ന വഷയത്തിൽ ചർച്ചയും സംഘടിപ്പിക്കും. എഴുത്തുകാരന് ഡോ. മുഞ്ഞിനാട് പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തും.

Posted inASSOCIATION NEWS
