സൗരോ‍ർജ കരാറിന് കോടികൾ കൈക്കൂലി; ഗൗതം അദാനിക്കെതിരെ  വഞ്ചനക്കേസ്

സൗരോ‍ർജ കരാറിന് കോടികൾ കൈക്കൂലി; ഗൗതം അദാനിക്കെതിരെ വഞ്ചനക്കേസ്

വാഷിങ്ടൺ: ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ അഴിമതി, കൈക്കൂലി, വഞ്ചന കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയതിനാണ് കേസ്. സൗരോ‍ർജ കരാറുകൾ ലഭിക്കാനായി ഗൗതം അദാനി, ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആൻ്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനെർജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.

TAGS: WORLD | GAUTAM ADANI
SUMMARY: Gautam Adani charged by Newyork over alleged bribe plot

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *