തടാക മലിനീകരണം; സർക്കാരിനോട് വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യുണൽ

തടാക മലിനീകരണം; സർക്കാരിനോട് വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യുണൽ

ബെംഗളൂരു: ബെംഗളൂരുവിലെ തടാക മലിനീകരണവും, അവയുടെ അശാസ്ത്രീയമായ പുനരുജ്ജീവനവും ചൂണ്ടിക്കാട്ടി കർണാടക സർക്കാരിനോടും, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോടും വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യുണൽ (എൻജിടി).

മാധ്യമറിപ്പോർട്ടുകളുടെ അടിത്തനത്തിലാണ് നടപടി. ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ എൻജിടിയുടെ പ്രിൻസിപ്പൽ ബെഞ്ച് ആണ് സർക്കാരിനെതിരെ സ്വമേധയാ നടപടി സ്വീകരിച്ചത്.

കർണാടക ടാങ്ക് കൺസർവേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി, കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് ഇത് സംബന്ധിച്ച് എൻജിടി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ 12നകം വിശദീകരണ റിപ്പോർട്ട്‌ നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് എൻജിടി അറിയിച്ചു.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *