ചിന്നസ്വാമി സ്റ്റേഡിയം നനയ്ക്കാൻ കുടിവെള്ളം ഉപയോഗിച്ചു; കർണാടക ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

ചിന്നസ്വാമി സ്റ്റേഡിയം നനയ്ക്കാൻ കുടിവെള്ളം ഉപയോഗിച്ചു; കർണാടക ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ടർഫ് നനയ്ക്കാൻ കുടിവെള്ളം ഉപയോഗിച്ച സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). സ്റ്റേഡിയത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻജിടി ഇക്കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനോട് വിശദീകരണം തേടിയിരുന്നു.

ബെംഗളൂരുവിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ (എംഎൽഡി) കുറവുണ്ടായിരുന്നു. ഇതിനിടെ നഗരത്തിൽ നടന്ന ഐപിഎൽ മത്സരങ്ങൾക്കായി സ്റ്റേഡിയത്തിൽ ഏകദേശം 75,000 ലിറ്റർ കുടിവെള്ളം ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് വിഷയത്തിൽ എൻജിടി ഇടപെട്ടത്.

ടർഫ് നനയ്ക്കുന്നതിന് ഭൂഗർഭജലം ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ കുടിവെള്ളം പകുതി മാത്രമേ ഉപയോഗിച്ചുള്ളുവെന്നും കാട്ടി കർണാടക ക്രിക്കറ്റ് അസോസിയേഷൻ എൻജിടിക്ക് റിപ്പോർട്ട്‌ നൽകി. എന്നാൽ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്നും കുടിവെള്ളം ദുരുപയോഗം ചെയ്തത് സംബന്ധിച്ച് കൃത്യമായ മറുപടി ഉടൻ നൽകണമെന്നും എൻജിടി അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു. വിഷയം തുടർനടപടികൾക്കായി മാർച്ച് 19ലേക്ക് മാറ്റി.

TAGS: KARNATAKA | CHINNASWAMY STADIUM
SUMMARY: NGT asks Karnataka cricket board reasons for using fresh water at M Chinnaswamy Stadium in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *