തടാകങ്ങളുടെ മലിനീകരണം; ബിബിഎംപിക്ക് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യുണൽ

തടാകങ്ങളുടെ മലിനീകരണം; ബിബിഎംപിക്ക് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യുണൽ

ബെംഗളൂരു: തടാകങ്ങളുടെ മലിനീകരണവുമായി ബന്ധപ്പെട്ട് ബിബിഎംപിക്ക് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യുണൽ (എൻജിടി). വിഭൂതിപുര, ദൊഡ്ഡനെകുണ്ഡി തടാകങ്ങളിൽ മലിനീകരണം വർധിച്ചതായി ലോകായുക്തയുടെ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. എൻജിടി ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.

വിഭൂതിപുര തടാകത്തിൽ, പ്രവേശന കവാടവും, വേലിയും നശിപ്പിച്ചതായും, മലിനജലം ഒഴുക്കിവിടുന്നതും വർധിച്ചിട്ടുണ്ട്. മഴക്കാലത്ത് പോലും തടാകത്തിലെ ജലനിരപ്പ് ഉയരുന്നില്ല. ദൊഡ്ഡനെകുണ്ഡി തടാകവും സമാനമായ പ്രശ്നങ്ങൾ നേരിടുന്നതായി ലോകായുക്ത അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബിബിഎംപി ചീഫ് കമ്മീഷണർ, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് ചെയർമാൻ, കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് അംഗങ്ങൾ സെക്രട്ടറിമാർ, ബെംഗളൂരു ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) എന്നിവർക്കാണ് സംഭവത്തിൽ നോട്ടീസ് നൽകിയിരിക്കുന്നത്. നവംബർ അഞ്ചിന് മുമ്പായി സംഭവത്തിൽ വിശദമായി റിപ്പോർട്ട്‌ സമർപ്പിക്കാനും നോട്ടീസിൽ എൻജിടി ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: BENGALURU | LAKE POLLUTION
SUMMARY: NGT sents notice to Bbmp on lake pollution issue

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *