ഗതാഗതക്കുരുക്ക് രൂക്ഷം; ബെംഗളൂരുവിലെ ബെള്ളാരി റോഡിൽ അടിപ്പാതകൾ നിർമിക്കാൻ പദ്ധതി

ഗതാഗതക്കുരുക്ക് രൂക്ഷം; ബെംഗളൂരുവിലെ ബെള്ളാരി റോഡിൽ അടിപ്പാതകൾ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ബെള്ളാരി റോഡിൽ അടിപ്പാതകൾ നിർമിക്കാൻ പദ്ധതിയുമായി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). കോടിഗെഹള്ളി, ബൈതരായണപുര, ജക്കൂർ തുടങ്ങിയ സ്ഥലങ്ങളിലെ ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് വൈകുന്നേരങ്ങളിൽ രൂക്ഷമാണ്. അടിപ്പാത നിർമിച്ചാൽ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാനാകുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.

ഹെബ്ബാൾ മുതൽ ട്രമ്പറ്റ് ഇൻ്റർചേഞ്ച് വരെയുള്ള സർവീസ് റോഡിൽ ബിഎംആർസിഎൽ ബ്ലൂ ലൈൻ മെട്രോ നിർമാണം ആരംഭിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ദേശീയ പാതയുടെ എലിവേറ്റഡ് കോറിഡോറിന് താഴെ ഒന്നിലധികം ജംഗ്ഷനുകളുണ്ടെന്നും അടിപ്പാതകൾ നിർമ്മിക്കുന്നത് ഗതാഗതം സുഗമമാക്കാൻ സഹായിക്കുമെന്നും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ കെ.ബി. ജയകുമാർ പറഞ്ഞു.

അണ്ടർപാസുകളുടെ നിർമ്മാണത്തിന് വൻ തുക ചെലവ് വരുന്നതിനാൽ സംസ്ഥാന സർക്കാരുമായി ചെലവ് പങ്കിടുന്നതും അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹെബ്ബാൾ മേൽപ്പാലം കടന്ന് സദഹള്ളി ഗേറ്റിൽ (ടോൾ ഗേറ്റിന് സമീപം) എത്തുന്നതുവരെ യാത്രക്കാർ ട്രാഫിക് സിഗ്നലുകളുടെ പ്രശ്നം നേരിടുന്നില്ല.

എന്നാൽ എലിവേറ്റഡ് കോറിഡോറിന് താഴെയുള്ള മെയിൻലൈനുകൾ ഉപയോഗിക്കുന്നവർ ഗതാഗതക്കുരുക്കിൽ പെടുന്നുണ്ട്. ട്രാഫിക് സിഗ്നലുകൾ നീക്കം ചെയ്യുന്നത് സഹകാർനഗർ, ബൈതരായണപുര, ജുഡീഷ്യൽ ലേഔട്ട്, യെലഹങ്ക, ജക്കൂർ, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ദൈനംദിന യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | UNDERPASS
SUMMARY: NHAI mulls underpasses onBallari Road to ease traffic

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *