പ്രവീൺ നെട്ടാരു കൊലക്കേസ്; പ്രതികൾക്ക് ആയുധ പരിശീലനം നൽകിയ പിഎഫ്ഐ നേതാവ് അറസ്റ്റിൽ

പ്രവീൺ നെട്ടാരു കൊലക്കേസ്; പ്രതികൾക്ക് ആയുധ പരിശീലനം നൽകിയ പിഎഫ്ഐ നേതാവ് അറസ്റ്റിൽ

ബെംഗളൂരു: ബിജെപി ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലക്കേസിൽ നിരോധിത തീവ്രവാദ സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊഡാജെ മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ബഹ്‌റൈനിൽ നിന്നെത്തിയ പ്രതിയെ ഡൽഹി ഇന്ദിരാ​ഗാന്ധി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തെ എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൊലപ്പെടുത്തേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി പിഎഫ്ഐയുടെ എക്സിക്യൂട്ടീവ് മീറ്റിം​ഗ് വിളിച്ചുചേർത്ത് പ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും ഫ്രീഡം കമ്യൂണിറ്റി ഹാളിൽ വച്ച് ടീമം​ഗങ്ങൾക്ക് ആയുധ പരിശീലനം നൽകുകയും ചെയ്തത് മുഹമ്മദ് ഷെരീഫാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഷെരീഫിന്റെ മാർഗ നിർദേശങ്ങളാണ് പ്രവീണിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

TAGS: KARNATAKA | NIA
SUMMARY: NIA arrests main accused in praveen nettaru murder case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *