മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ്

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ്

കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എൻഐഎ റെയ്ഡ്. കാക്കനാട് തേവയ്ക്കലിലെ വീട്ടില്‍ എട്ടു പേരടങ്ങുന്ന സംഘമാണ് റെയ്ഡിന് എത്തിയത്. വീട്ടിലെ കതക് പൊളിച്ചാണ് സംഘം അകത്തുകടന്നത്. മുരളി ഈ വീട്ടില്‍ മകനോടൊപ്പമാണ് താമസം.

തെലങ്കാനയിലെ മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്ക് എത്തിയിരിക്കുന്നതായാണ് വിവരം. വാറണ്ടുമായാണ് സംഘമെത്തിയത്. വാതില്‍ തുറക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെങ്കിലും തന്റെ അഭിഭാഷകൻ എത്തട്ടെയെന്ന നിലപാടിലായിരുന്നു മുരളി.

തുടർന്നാണ് സംഘം വാതില്‍ പൊളിച്ച്‌ അകത്ത് കടന്നത്. റെയ്ഡിനുശേഷം മുരളിയെ എൻഐഎ ചോദ്യം ചെയ്തേക്കും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും സംഘം കടന്നേക്കും. പുണെ യെര്വാദ ജയിലിലായിരുന്ന കണ്ണമ്പിള്ളി അഞ്ച് വർഷം മുമ്പാണ് ജയിൽ മോചിതനായത്.

TAGS : MAOIST | NIA | RAID
SUMMARY : NIA raids the house of Maoist leader Murali Kannampilly

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *