നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: നൈജീരിയൻ സ്വദേശിനിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിക്കജാലയിലെ ടെലികോം ലേഔട്ടിലാണ് സംഭവം. മൃതദേഹത്തിൽ ഒന്നിലധികം മാരകമുറിവുകളും പോലീസ് കണ്ടെത്തി. 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരെ കൊലപ്പെടുത്തി മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി യെലഹങ്ക സർക്കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തും പരിസരത്തുമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മരിച്ച യുവതിയെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. സ്ഥിരീകരണത്തിനായി യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | CRIME
SUMMARY: Women found murdered roadside in Chikkajala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *