ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, വീണ്ടും മത്സരിക്കും; ഉപതിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് നിഖിൽ കുമാരസ്വാമി

ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, വീണ്ടും മത്സരിക്കും; ഉപതിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് നിഖിൽ കുമാരസ്വാമി

ബെംഗളൂരു: ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിലെ ഫലത്തോട് പ്രതികരിച്ച് ജെഡിഎസ് നേതാവ് നിഖിൽ കുമാരസ്വാമി. ചന്നപട്ടണയിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന നിഖിൽ കോൺഗ്രസ് സ്ഥാനാർഥി സി. പി. യോഗേഷ്വറിനോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനാധിപത്യ പ്രക്രിയയെയും ജനവിധിയെയും മാനിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരഞ്ഞെടുപ്പായിരുന്നു ചന്നപട്ടണയിലെതെന്നും നിഖിൽ കുമാരസ്വാമി പറഞ്ഞു.

താൻ ജനങ്ങൾക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്നും വ്യത്യസ്തമായ ഫലം പ്രതീക്ഷിച്ചിരുന്നതായും നിഖിൽ പറഞ്ഞു. ജനാധിപത്യത്തിൽ വിധി പറയാൻ ജനങ്ങൾക്കും വോട്ടർമാർക്കും അവകാശമുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്നും വിജയം കണ്ടെത്തുമെന്നും നിഖിൽ പറഞ്ഞു.

ചന്നപട്ടണ മണ്ഡലത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് നിഖിൽ കുമാരസ്വാമിക്ക് നേരിടേണ്ടി വന്നത്. 25,413 വോട്ടുകൾക്ക് കോൺഗ്രസിന്റെ യോഗേശ്വരയോടാണ് നിഖിൽ തോറ്റത്. കന്നഡ സിനിമയിലെ പ്രമുഖ നടൻ കൂടിയായ നിഖിലിന് മണ്ഡലത്തിൽ ആകെ നേടാനായത് 87,229 വോട്ടുകൾ മാത്രമാണ്, മറുവശത്ത് കോൺഗ്രസിന് വേണ്ടി മത്സരിച്ച സിപി യോഗേശ്വര 1,12,642 വോട്ടുകൾ നേടിയാണ് നിയമസഭ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

TAGS: KARNATAKA | NIKHIL KUMARASWAMY
SUMMARY: I respect people’s verdict, I accept it with humility, Nikhil Kumaraswamy after election loss

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *