നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 59 പുതിയ പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ 263 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 59 പുതിയ പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ 263 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ. 59 പുതിയ പോളിങ് ബൂത്തുകൾ ഉള്‍പ്പെടെ 263 പോളിങ് ബൂത്തുകൾ സജ്ജമാക്കും. ഓരോ ബൂത്തിലേയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതിപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്ത കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമാണ് നടപ്പാക്കുന്നത്.

സമ്മതിദായകരുടെ എണ്ണം കൂടുതലുള്ള ബൂത്തുകൾക്ക് മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി ആക്സിലറി ബൂത്തുകൾക്ക് പകരം പുതിയതായി സ്ഥിരം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കേണ്ടത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർ​ഗനിർദേശങ്ങൾ പരിപൂർണ്ണമായി പാലിച്ചുകൊണ്ട് പുതിയ പോളിംഗ് ബൂത്തുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസൽ കമ്മീഷന് സമർപ്പിച്ചിരുന്നു. ഇത് അം​ഗീകരിച്ചതോടെയാണ് പുതുതായി 59 പുതിയ പോളിംഗ് ബൂത്തുകൾ കൂടി സജ്ജീകരിക്കുന്നത്.
<BR>
TAGS : NILAMBUR | BY ELECTION
SUMMARY : Nilambur by-election; 263 polling booths including 59 new polling booths will be set up

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *