നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

മലപ്പുറം: ഇടതു മുന്നണി സ്ഥാനാർഥി എം സ്വരാജും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവറും, ബിജെപി സ്ഥാനാർഥി മോഹൻജോർജും ഇന്ന് നിലമ്പൂരില്‍ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സ്ഥാനാര്‍ത്ഥി പി വി അൻവര്‍ പത്രിക സമർപ്പിക്കുക. പ്രവർത്തകർക്കൊപ്പം റോഡ് ഷോ നടത്തിയതിന് ശേഷമായിരിക്കും അൻവറിന്‍റെ പത്രികാ സമര്‍പ്പണം. പതിനൊന്നു മണിയോടെ എം സ്വരാജും നിലമ്പൂർ താലൂക്ക് ഓഫീസിലെത്തി പത്രിക നൽകും.

ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്‍ഡിഎ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാകും മോഹന്‍ ജോര്‍ജ് നിലമ്പൂര്‍ തഹസില്‍ദാര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. മുന്‍ കേരള കോണ്‍ഗ്രസ് നേതാവായ മോഹന്‍ ജോര്‍ജ് ഇന്നലെയാണ് ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്.

യുഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വൈകുന്നേരം നാലുമണിക്ക് നിലമ്പൂർ കോടതിപ്പടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പി.വി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്. നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെടുന്നതോടെ പ്രചാരണ രംഗവും സജീവമാകും

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *