നീലേശ്വരം വെടിക്കെട്ടപകടം; വധശ്രമത്തിന് കേസെടുത്തു

നീലേശ്വരം വെടിക്കെട്ടപകടം; വധശ്രമത്തിന് കേസെടുത്തു

കാസറഗോഡ്: നീലേശ്വരം ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തു. നേരത്തെ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബി എന്‍ എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. അപകടത്തില്‍ 154 പേര്‍ക്കാണ് പൊള്ളലേറ്റത്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

അപകടത്തില്‍ 154 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരില്‍ 98 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 10 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
<BR>
TAGS : NILESWARAM BLAST
SUMMARY : Nileswaram fireworks accident; A case was registered for attempted murder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *