നീലേശ്വരം വെടിക്കെട്ട് അപകടം: ക്ഷേത്ര കമ്മിറ്റി ഭാരവാഹികളടക്കം മൂന്നുപേർ അറസ്റ്റിൽ

നീലേശ്വരം വെടിക്കെട്ട് അപകടം: ക്ഷേത്ര കമ്മിറ്റി ഭാരവാഹികളടക്കം മൂന്നുപേർ അറസ്റ്റിൽ

കാസറഗോഡ്​:​ ​നീ​ലേ​ശ്വ​രം​ ​അ​ഞ്ഞൂ​റ്റ​മ്പ​ലം​ ​വീ​ര​ർ​ക്കാ​വ് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ളി​യാ​ട്ട​ ​മ​ഹോ​ത്സ​വ​ത്തി​നി​ടെ​ ​പ​ട​ക്ക​ശേ​ഖ​ര​ത്തി​ന് ​തീ​പി​ടി​ച്ച സംഭവത്തിൽ ​ക്ഷേ​ത്ര​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​ട​ക്കം​ ​എ​ട്ടു​പേ​ർ​ക്കെ​തി​രെ​ ​നീ​ലേ​ശ്വ​രം​ ​പോ​ലീ​സ് ​കേ​സെ​ടു​ത്തു . ഇതിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ,​ സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ,​ പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഭരതന്‍ റിട്ട. എസ്‌.ഐയാണ്. എ.വി. ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, ശശി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബി.എന്‍.എസ് 288 (സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം) 125 (എ), 125 (ബി) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി), സ്‌ഫോടകവസ്തു നിയമം (ജീവനോ സ്വത്തിനോ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള സ്‌ഫോടനം നടത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സ്ഫോടനത്തിൽ സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളു​മ​ട​ക്കം​ 154​ ​പേ​ർ​ക്ക് ​പ​രു​ക്കേ​റ്റു.​ ​ഇതിൽ എ​ട്ടു​പേ​രു​ടെ​ ​നി​ല​ ​ഗു​രു​ത​രമാണ്.​ ​പ​രു​ക്കേ​റ്റ​വർ​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ,​ ​കാസറഗോഡ് ​ജി​ല്ല​ക​ളി​ലെ​യും​ ​മം​ഗ​ളു​രു​വി​ലെ​യും​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 11.55​നാ​യി​രു​ന്നു​ ​അ​പ​ക​ടം.

ക്ഷേ​ത്ര​ ​മ​തി​ലി​നോ​ട് ​ചേ​ർ​ന്ന് ​ആ​സ്ബ​റ്റോ​സ് ​ഷീ​റ്ര് ​പാ​കി​യ​ ​കെ​ട്ടി​ട​ത്തി​ൽ​ ​അ​മി​ട്ടു​ക​ൾ​ ​അ​ട​ക്കം​ ​ബോ​ക്സു​ക​ളി​ലാ​ക്കി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​പ​ട​ക്ക​ശേ​ഖ​ര​മാ​ണ് ​ഒ​ന്നാ​കെ​ ​പൊ​ട്ടി​ത്തെ​റി​ച്ച​ത്.​ ​മൂ​വാ​ളം​കു​ഴി​ ​ചാ​മു​ണ്ഡി​ ​തെ​യ്യ​ത്തി​ന്റെ​ ​കു​ളി​ച്ച് ​തോ​റ്റം​ ​പു​റ​പ്പാ​ടി​നി​ടെ​ ​പ​ട​ക്കം​ ​പൊ​ട്ടി​ച്ച​പ്പോ​ഴു​ണ്ടാ​യ​ ​തീ​പ്പൊ​രി​ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ​വീ​ണാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​വ​ലി​യ​ ​തീ​ഗോ​ളം​പോ​ലെ​ ​പ​ട​ക്ക​ശേ​ഖ​രം​ ​പൊ​ട്ടി​ത്തെ​റി​ച്ചു. കെ​ട്ടി​ട​ത്തി​നു​ ​സ​മീ​പം​ ​തെ​യ്യം​ ​കാ​ണാ​ൻ​ ​നൂ​റു​ക​ണ​ക്കി​നു​പേ​ർ​ ​കൂ​ടി​ ​നി​ന്നി​രു​ന്നു.​ ​ഇ​വ​ർ​ക്കാ​ണ് ​പ​രു​​ക്കേ​റ്റ​ത്.​ ​ ചി​ത​റി​യോ​ടി​യ​പ്പോ​ഴു​ണ്ടാ​യ​ ​തി​ക്കി​ലും​ ​തി​ര​ക്കി​ലും​പെ​ട്ടും​ ​ചി​ല​ർ​ക്ക് ​പ​രു​ക്കേ​റ്റു.​ ​
<BR>
SUMMARY : Nileswaram fireworks accident: Three people including temple committee officials arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *