ബെംഗളൂരുവിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരുവിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഒമ്പത് മാസം പ്രായമായ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഹോസ്കോട്ടെയിൽ നിന്നുള്ള കുട്ടികളാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 22ന് റാപ്പിഡ് ആന്റിജൻ പരിശോധനയിലൂടെയാണ് കുഞ്ഞിന് വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.

ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ സർവൈലൻസ് ഓഫീസർമാർക്കും മന്ത്രി നിർദ്ദേശം നൽകി. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടെയും യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് എവിടെയെങ്കിലും കോവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടോ എന്ന് കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

TAGS: KARNATAKA | COVID
SUMMARY: Nine month old baby diagnosed with covid

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *