നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരൻ കിണറ്റിൽ വീണ് മരിച്ചു

നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരൻ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ: തെരുവ് നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരൻ കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസലാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. ആൾമറയില്ലാത്ത കിണറ്റിലാണ് കുട്ടി വീണത്.

കാണാതായ ഫസലിനെ ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് സമീപത്തെ പറമ്പിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.ചേലക്കാട് മത്തത്ത് ഹൗസിൽ ഉസ്മാൻ, ഫൗസിയ ദമ്പതികളുടെ മകനാണ്  മരിച്ച മുഹമ്മദ്‌ ഫസൽ. തൂവക്കുന്ന് ഗവ. എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.

TAGS: KERALA | DEATH
SUMMARY: Nine year old dies falling into well

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *