നിപ; സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെയും പരിശോധന ഫലം നെഗറ്റീവ്

നിപ; സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെയും പരിശോധന ഫലം നെഗറ്റീവ്

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെയും പരിശോധന ഫലം നെഗറ്റീവ്. സമ്പര്‍ക്കപ്പട്ടികയില്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളവരുടെ സാമ്പുളുകളാണ് നെഗറ്റീവായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഹൈയെസ്റ്റ് റിസ്‌കിലുള്ള 26 പേര്‍ക്ക് പ്രതിരോധമരുന്ന് നല്‍കി നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനം തടയുന്നതിനുള്ള ശ്രമം ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.

രോഗവ്യാപനത്തിനുള്ള സാധ്യത കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്കിലും ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയില്‍ ഇതുവരെ 178പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിലും പ്രത്യേകിച്ച്‌ തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെന്റ് സോണായ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്.

TAGS : NIPAH | MALAPPURAM | NEGATIVE
SUMMARY : Nipha; All 13 people in the contact list have tested negative

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *