മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ; മാസ്ക് ധരിക്കണം, ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം

മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ; മാസ്ക് ധരിക്കണം, ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം

മലപ്പുറം: ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്ത് പൊതു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ ഉത്തരവ്. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

നിപാ ബാധിതനായ കുട്ടിയുടെ വീട് ഉൾപ്പെടുന്ന മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലും സ്‌കൂൾ ഉൾപ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഇന്നു മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടം പൂർണമായും ഒഴിവാക്കണം. പഞ്ചായത്തുകളിൽ മെഡിക്കൽസ്റ്റോറുകൾ ഒഴികെയുള്ള കടകൾ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മദ്രസ തുടങ്ങിയവ പ്രവർത്തിക്കരുത്. വിവാഹം, മരണം അടക്കമുള്ള ചടങ്ങുകൾ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണം. തിയേറ്ററുകൾ അടച്ചിടും.

വവ്വാലും മറ്റുപക്ഷികളും മറ്റു ജീവികളും കടിച്ച പഴങ്ങൾ കഴിക്കരുത്. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രോഗലക്ഷണങ്ങൾ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പിൽ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. സ്വയം ചികിത്സി പാടില്ല. പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483-2732010,0483-2732050, എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കണം.
<br>
TAGS : NIPAH | MALAPPURAM
SUMMARY : Nipah death- Strict restrictions on Malappuram; Must wear a mask

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *