നിപ ബാധ: മലപ്പുറത്തെ തുടര്‍നടപടികള്‍ക്കായി അവലോകനയോഗം ഇന്ന്

നിപ ബാധ: മലപ്പുറത്തെ തുടര്‍നടപടികള്‍ക്കായി അവലോകനയോഗം ഇന്ന്

മലപ്പുറം പാണ്ടിക്കാട്ടെ നിപ ബാധയില്‍ തുടർ നടപടികള്‍ ആലോചിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. നിപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഐസിഎംആര്‍ സംഘം കോഴിക്കോട്ടെത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. പ്രതിരോധ നടപടികള്‍, പരിശോധന, ചികില്‍സ തുടങ്ങിയവയില്‍ ഐസിഎംആര്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 6 പേരുടെയും പരിസരവാസിയായ ഒരാളുടെയും പരിശോധന ഫലം നെഗറ്റീവാണ്. 330 പേരാണ് കുട്ടിയുടെ സമ്പർക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 68 പേർ ആരോഗ്യ പ്രവർത്തകരാണ്. 101 പേർ ഹൈറിസ്ക് പട്ടികയിലാണ് ഉള്‍പെട്ടിട്ടുള്ളത്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ഏർപെടുത്തിയ നിയന്ത്രണം തുടരുകയാണ്.

TAGS : NIPAH | MALAPPURAM | REVIEW MEETING
SUMMARY : Nipah; Review meeting today for further action in Malappuram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *