മലപ്പുറത്ത് നാലു പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ അവലോകന യോഗത്തിലാണ് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതുതായി ഏഴു പേരാണ് അഡ്മിറ്റായത്. ആകെ എട്ടു പേരാണ് ചികിത്സയിലുള്ളത്. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.
TAGS : NIPAH | RESULT | MALAPPURAM
SUMMARY : nipha The results of four more people were negative

Posted inKERALA LATEST NEWS
