കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ മധുകര്‍ ജാംദാര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ മധുകര്‍ ജാംദാര്‍ സത്യപ്രതിജ്ഞ ചെയ്തു

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവും സ്പീക്കറും ചടങ്ങില്‍ പങ്കെടുത്തു.

സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടില്ലായെങ്കില്‍ ജസ്റ്റിസ് നിതിൻ ജാംദർ 2026 ജനുവരി ഒമ്പതിന് വിരമിക്കും. മഹാരാഷ്‌ട്ര സ്വദേശിയായ നിതിൻ മധുകർ നേരത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. സോലാപുരില്‍ അഭിഭാഷക കുടുംബത്തിലാണ് ജനനം. മുംബൈ ലോ കോളേജില്‍ നിയമ പഠനം പൂർത്തിയാക്കി. ബോംബെ ഹൈക്കോടതിയെ കമ്പ്യൂട്ടർവത്കരിക്കുന്നതില്‍ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ലീഗല്‍ സർവീസസ് അതോറിറ്റിയുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ഠിച്ചു.

TAGS : KERALA | HIGH COURT | CHIEF JUSTICE
SUMMARY : Nitin Madhukar Jamdar sworn in as Chief Justice of Kerala High Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *