പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍; ഗൂഢാലോചന സംശയിക്കുന്നതായി നിവിൻ പോളി

പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍; ഗൂഢാലോചന സംശയിക്കുന്നതായി നിവിൻ പോളി

കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടൻ നിവിൻ പോളി. സിനിമയില്‍ നിന്നുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയില്‍ നിവിൻ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ടെത്തിയാണ് താരം പരാതി നല്‍കിയത്.

ക്രൈംബ്രഞ്ച് എഡിജിപി എച്ച്‌ വെങ്കിടേഷ് ആണ് പ്രത്യേക അന്വേഷണ തലവൻ. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച്‌ പീഡിപ്പിച്ചുവെന്നായിരുന്നു നിവിനെതിരായ യുവതിയുടെ ആരോപണം. തന്നെ മുറിയില്‍ പൂട്ടിയിട്ട് ചൂഷണം ചെയ്തുവെന്നും മൊബൈല്‍ ഉള്‍പ്പെടെ തട്ടിയെടുത്തുവെന്നും യുവതി ആരോപിച്ചിരുന്നു. എന്നാല്‍, യുവതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ തന്നെ ഇത് നിഷേധിച്ച്‌ നിവിൻ രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെ, നിവിനെ പിന്തുണച്ച്‌ വിനീത് ശ്രീനിവാസൻ, നിർമാതാവ് വിശാഖ് സുബ്രഹ്‌മണ്യം, നടി പാർവതി കൃഷ്ണ എന്നിവരും രംഗത്തെത്തി. യുവതിയെ ദുബായിയില്‍ വച്ച്‌ പീഡിപ്പിച്ചെന്ന തീയതികളില്‍ നിവിൻ തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും അവർ പുറത്ത് വിട്ടു. ഇതിന് പിന്നാലെയാണ് നിവിൻ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

TAGS : NIVIN PAULY | FILM INDUSTRY
SUMMARY : Those in the movie behind the harassment complaint; Nivin Pauly suspects conspiracy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *