യുവതിയുടെ ആരോപണം അടിസ്ഥാനമില്ലാത്തത്, സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും; നിവിൻ പോളി

യുവതിയുടെ ആരോപണം അടിസ്ഥാനമില്ലാത്തത്, സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും; നിവിൻ പോളി

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായതിന് പിന്നാലെ ആരോപണങ്ങളിൽ പ്രതികരിച്ച് ചലച്ചിത്രതാരം നിവിൻ പോളി. തനിക്കെതിരെ വ്യാജ ബലാത്സംഗ പരാതിയാണ് ഉയർന്നിരിക്കുന്നതെന്ന് നിവിൻ പോളി പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും വ്യാജ പരാതി ഉന്നയിച്ചവര്‍ക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും നിവിന്‍ പോളി ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ അറിയിച്ചു.

വ്യാജ ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികൾ സ്വീകരിക്കും. കേസിൽ നിയമപരമായി നീങ്ങുമെന്നും നിവിൻ പോളി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതി. ഇതിൽ എറണാകുളം ഊന്നുകൽ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി. നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ. യുവതിയുടെ പരാതി സിനിമാ രംഗത്തെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : NIVIN PAULY,
SUMMARY : The young woman’s accusation is baseless-Nivin Pauly

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *