എന്‍എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ ഇന്ന് ചോദ്യം ചെയ്യും

എന്‍എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ ഇന്ന് ചോദ്യം ചെയ്യും

വയനാട്: വയനാട്ടിൽ ഡിസിസി ട്രഷറർ എൻ.എം.വിജയന്‍റെ ആത്മഹത്യയിൽ സുൽത്താൻ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. ആത്മഹത്യപ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ നിയമസഭ സമ്മേളനത്തിന് ശേഷം ഐസി ബാലകൃഷ്ണന്‍ വയനാട്ടിലേക്ക് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിന് ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നീക്കം. ഡിവൈഎസ്പി ഓഫീസില്‍ വച്ചാകും ചോദ്യം ചെയ്യല്‍. അതിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്.

മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ മറ്റ് നടപടികളിലേക്കൊന്നും കടക്കില്ല. ചോദ്യം ചെയ്യലിന് കോടതിയുടെ അനുമതിയുമുണ്ട്. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും കെകെ ഗോപിനാഥിന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മൂന്ന് ദിവസമാണ് ഇവരെ ചോദ്യം ചെയ്തത്. ഗോപിനാഥിന്റെ വീട്ടില്‍ പരിശോധന ഉള്‍പ്പടെ നടത്തി. എംഎല്‍എ ആയതിനാൽ ബാലകൃഷ്ണന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നതിൽ അദ്ദേഹത്തിൻ്റെ സൗകര്യം കൂടി പരിഗണിക്കാനായിരുന്നു കോടതി നിർദേശം. ആത്മഹത്യാപ്രേരണ കുറ്റമാണ് മൂന്നു പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനേയും മകന്‍ ജിജേഷിനേയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
<BR>
TAGS : NM VIJAYAN DEATH
SUMMARY : NM Vijayan’s suicide: IC Balakrishnan MLA will be questioned today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *