ജയിലുകളില്‍ ജാതി വിവേചനം പാടില്ല: സുപ്രീംകോടതി

ജയിലുകളില്‍ ജാതി വിവേചനം പാടില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ജയിലുകളില്‍ ജാതി വിവേചനം പാടില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് ഉത്തരവ്. എല്ലാം സംസ്ഥാനങ്ങളിലെയും ജയില്‍ ചട്ടം 3 മാസത്തിനുള്ളില്‍ പരിഷ്ക്കരിക്കാനും കോടതി നിർദേശിച്ചു. രാജ്യത്തെ ജയിലുകളില്‍ ജാതി അധിഷ്ഠിതമായ വിവേചനം നടക്കുന്നുണ്ടെന്ന് കാണിച്ച്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജിയിലാണ് വിധി.

തടവുകാരോട് ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നുവെന്നും അവര്‍ക്ക് താമസിക്കാനുള്ള സ്ഥലങ്ങള്‍ നിശ്ചയിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്നും ഹർജിയില്‍ പറയുന്നു. എല്ലാ ജാതികളിലെയും തടവുകാരെ മനുഷ്യത്വപരമായും തുല്യമായും പരിഗണിക്കണമെന്ന് കോടതി ഉത്തരവിട്ടു. ജാതി അടിസ്ഥാനത്തില്‍ ജയിലുകളില്‍ ഇത്തരം വിവേചനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല.

ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാനസർക്കാരുകളാകും ഉത്തരവാദിയാകും. ജയിലുകളിലെ ശുചീകരണം അടക്കം ജോലികള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കാനാകില്ലെന്നും കോടതി ഉത്തരവിട്ടു. ഈ ഹർജിയുമായി ബന്ധപ്പെട്ട് രാജ്യത്തെ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു.

TAGS : JAIL | SUPREME COURT
SUMMARY : No caste discrimination in jails: Supreme Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *