മധ്യവേനല്‍ അവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ് വേണ്ട: ബാലാവകാശ കമ്മിഷന്‍

മധ്യവേനല്‍ അവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ് വേണ്ട: ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കാലത്ത് സര്‍ക്കാര്‍-എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ക്ലാസ് നടത്തരുതെന്ന് ബാലാവകാശ കമ്മിഷന്‍. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.

നിയമലംഘനം നടത്തുന്ന സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഉത്തരവുണ്ട്. കോടതി ഉത്തരവ് പ്രകാരം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ 7:30 മുതല്‍ 10:30 വരെ ക്ലാസ് നടത്താം. ട്യൂഷന്‍ സെന്ററുകളിലും ക്ലാസുകള്‍ 7:30 മുതല്‍ 10:30 വരെ മാത്രമേ നടത്താവൂ. ഏതെങ്കിലും വിധത്തിലുള്ള നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

TAGS : LATEST NEWS
SUMMARY : No classes in schools during midsummer vacation: Child Rights Commission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *