സൗജന്യമായി ആട്ടിറച്ചി നല്‍കിയില്ല; മൃതദേഹം മാന്തിയെടുത്ത് കടയ്ക്ക് മുന്നിലിട്ടു

സൗജന്യമായി ആട്ടിറച്ചി നല്‍കിയില്ല; മൃതദേഹം മാന്തിയെടുത്ത് കടയ്ക്ക് മുന്നിലിട്ടു

തേനി: സൗജന്യമായി ആട്ടിറച്ചി നല്‍കാത്തതിനെ തുടർന്ന് ശ്മശാനത്തില്‍ സംസ്കരിച്ച മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നില്‍ ഇട്ടു. തമിഴ്നാട് തേനിക്കടുത്ത് പി സി പെട്ടിയിലുള്ള മണിയരശൻ എന്നയാളുടെ സംഗീത മട്ടൻ സ്റ്റാള്‍ എന്ന കടയിലാണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ നാല് വർഷം മുമ്പ് വരെ ജോലി ചെയ്തിരുന്നയാളാണ് പി സി പെട്ടി സ്വദേശിയായ കുമാർ. നിലവില്‍ പി സി പെട്ടിയിലെ ശ്മശാനത്തിലെ തൊളിലാളിയാണ്. മദ്യലഹരിയില്‍ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടു. വില ക്കൂടുതലായതിനാല്‍ നല്‍കാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കമുണ്ടായി.

തിരികെ പോയ കുമാറെത്തിയത് തുണിയില്‍ പൊതിഞ്ഞ ജീർണിച്ച മൃതദേഹവുമായാണ്. നാല് ദിവസം മുമ്പ് ശ്മശാനത്തില്‍ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കൊണ്ടു വന്ന് കടക്കു മുന്നില്‍ ഉപേക്ഷിച്ച്‌ ഇയാള്‍ കടന്നു കളയുകയായിരുന്നു. മൃതദേഹം എത്തിച്ച കുമാറിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

കടയുടമ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യറായില്ല. തുടർന്ന് ആംബുലൻസെത്തിച്ച്‌ പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച്‌ സംസ്കരിച്ചു.

TAGS : LATEST NEWS
SUMMARY : No free mutton was given; The body was recovered and placed in front of the shop

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *