നാല് വയസുകാരന്റെ കൊലപാതകം; എഐ കമ്പനി സിഇഒയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് പോലീസ്

നാല് വയസുകാരന്റെ കൊലപാതകം; എഐ കമ്പനി സിഇഒയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് പോലീസ്

ബെംഗളൂരു: നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ബെംഗളുരുവിലെ എ.ഐ കമ്പനി സി.ഇ.ഒ സുചന സേതിന്റെ മാനസിക നിലയ്ക്ക് കുഴപ്പമില്ലെന്ന് പോലീസ് റിപ്പോർട്ട്‌. എ.ഐ. സ്റ്റാർട്ടപ്പ് ആയ മൈൻഡ്ഫുൾ എ.ഐ. ലാബിന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമായ സുചന സേതിനെ (39) ഈ വർഷം ജനുവരിയിലാണ് മകനെ കൊലപ്പെടുത്തിയ കേസിൽ ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.

ഗോവയിലെ അപ്പാർട്ട്മെന്റിൽവെച്ച് മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് സുചന പിടിയിലായത്. ഭർത്താവിൽ നിന്നും അകന്നു കഴിയുകയായിരുന്ന സുചനയുടെ വിവാഹമോചനത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലായിരുന്നു. എല്ലാ ഞായറാഴ്ചയും മകനെ പിതാവിനെ കാണിക്കണമെന്ന് കോടതിയുടെ നിർദേശമുണ്ടായിരുന്നു.

വിവാഹമോചനവും മകനെ കൈവിടുമെന്ന തോന്നലുമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനിടെ തനിക്ക് മാനസിക പ്രശ്നം ഉണ്ടെന്നും സൂചന പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പരിശോധനയിൽ ഇത് കള്ളമാണെന്നും സുചനക്ക് മാനസിക പ്രശ്നമില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.

TAGS: BENGALURU UPDATES| MURDER
SUMMARY: Mental condition of suchana seth perfectly alright says police report

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *